Connect with us

Kerala

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

93.60 ശതമാനമാണ് വിജയം.

Published

|

Last Updated

ന്യൂഡല്‍ഹി| സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.60 ശതമാനമാണ് വിജയം. പരീക്ഷ ഏഴുതിയ 47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു.

2.12 ലക്ഷം പേര്‍ക്ക് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചു. പരീക്ഷ എഴുതിയ 94.5 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. 92.71 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

ഡല്‍ഹി മേഖലയില്‍ 94.35 ശതമാനം പേര്‍ വിജയിച്ചു. തിരുവനന്തപുരത്ത് 99.75 ശതമാനവും വിജയവാഡയില്‍ 99.60 ശതമാനവും ചെന്നൈയില്‍ 99.30 ശതമാനവും ബെംഗളുരുവില്‍ 99.26 ശതമാനവുമാണ് അജ്മീറില്‍ 97.10 ശതമാനവുമാണ് വിജയം.

ഫലം results.cbse.nic.ല്‍ അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലം രാവിലെ പ്രസിദ്ധീകരിച്ചിരുന്നു.

 

 

 

Latest