Kerala
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
87.98 ശതമാനമാണ് വിജയം.
തിരുവനന്തപുരം| സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണുള്ളത്.
കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്.
24,000 ത്തിലധികം പേര്‍ക്ക് 96 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചു. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.
ഫലം results.cbse.nic.ല്‍ അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം.