Connect with us

Educational News

അധ്യാപകർക്കുള്ള ദേശീയ അവാർഡിന് അപേക്ഷകൾ ക്ഷണിച്ച് സിബിഎസ്ഇ

അഫിലിയേറ്റഡ് സ്വകാര്യ സ്വതന്ത്ര സ്കൂളുകളിലെ അധ്യാപകരിൽ നിന്നും പ്രിൻസിപ്പൽമാരിൽ നിന്നുമാണ് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ മേഖലയിലെ മാതൃക പരമായ സംഭാവനകൾക്ക് മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. അഫിലിയേറ്റഡ് സ്വകാര്യ സ്വതന്ത്ര സ്കൂളുകളിലെ അധ്യാപകരിൽ നിന്നും പ്രിൻസിപ്പൽമാരിൽ നിന്നുമാണ് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചത്.

ആർക്കൊക്കെ അപേക്ഷിക്കാം?

2024 മാർച്ച് 31 വരെ കുറഞ്ഞത് 10 വർഷത്തെ റെഗുലർ സർവീസ് ഉള്ള അധ്യാപകർക്കും അതേ തീയതിയിൽ 10 വർഷത്തെ അധ്യാപനവും അഞ്ചുവർഷം പ്രിൻസിപ്പൽ സ്ഥാനത്ത് പൂർത്തിയാക്കുകയും ചെയ്ത പ്രിൻസിപ്പൽമാർക്കും അവാർഡിന് അപേക്ഷിക്കാം. 2024 മാർച്ച് 31 നോ അതിനുശേഷമോ വിരമിച്ച അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രിൻസിപ്പൽമാർക്ക് അധ്യാപകരുടെ വിഭാഗത്തിൽ അപേക്ഷിക്കാനാവില്ല. ഒരു അപേക്ഷകന് ഒരു വിഭാഗത്തിന് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ ജൂലൈ എട്ടിനകം ഔദ്യോഗിക സിബിഎസ്ഇ പോർട്ടലുകൾ വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടതാണ്.

ഓരോ അപേക്ഷകനും എൻട്രി ഫോമിനൊപ്പം ഓൺലൈനായി ഒരു പോർട്ട്ഫോളിയോ സമർപ്പിക്കണം. പോർട്ട്‌ഫോളിയോയിൽ ഡോക്യുമെൻ്റുകൾ, ടൂളുകൾ, പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, ഫീൽഡ് സന്ദർശനങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഓഡിയോകൾ അല്ലെങ്കിൽ വീഡിയോകൾ എന്നിങ്ങനെയുള്ള പ്രസക്തമായ വിവരങ്ങൾ ഉൾപ്പെട്ടിരിക്കണം.

ഓരോ അപേക്ഷകനും സമർപ്പിച്ച എല്ലാ വിവരങ്ങളും/ഡാറ്റയും അവൻ്റെ/അവളുടെ അറിവിൻ്റെ പരമാവധി ശരിയാണെന്നും പിന്നീടുള്ള ഏതെങ്കിലും തീയതിയിൽ എന്തെങ്കിലും അസത്യമെന്ന് കണ്ടെത്തിയാൽ അയാൾ/അവൾ അച്ചടക്ക നടപടിക്ക് ബാധ്യസ്ഥനായിരിക്കും എന്നും ഉറപ്പ് നൽകണം.

Latest