Connect with us

Career Education

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എ ഐ പരിശീലനം നല്‍കാന്‍ ഒരുങ്ങി സി ബി എസ് ഇ

ഡിസംബര്‍ 16നാണ് സൗജന്യ പരിശീലന പരിപാടി നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെര്‍ച്വല്‍ പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 16നാണ് സൗജന്യ പരിശീലന പരിപാടി നടക്കുന്നത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം സാധ്യമാക്കുന്ന വിധത്തിലാണ് പരിപാടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍, സാങ്കേതിക വിദ്യകള്‍, ഡിജിറ്റല്‍ ക്രെഡന്‍ഷ്യലുകള്‍, ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കാനാണ് പരിശീലനം നടത്തുന്നത്.

ഐ ബി എം സ്‌കില്‍സ് ബില്‍ഡ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിദ്യാര്‍ഥികളെ എ ഐ വൈദഗ്ധ്യം ഉള്ളവരാക്കാന്‍ സി ബി എസ് ഇ ഒരുങ്ങുന്നത്.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം: https://forms.gle/RuZ42FvRK3EcUFto8

11, 12 ക്ലാസ്സുകളിലെ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി ഭുവനേശ്വറില്‍ ഓഫ്ലൈന്‍/മുഖാമുഖ മോഡില്‍ ഒരു ഏകദിന പരിശീലന പരിപാടിയും ബോര്‍ഡ് ഇന്ന് സംഘടിപ്പിച്ചിരുന്നു.

 

Latest