Connect with us

National

സ്കൂളുകളിൽ നൈപുണ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങളുമായി സിബിഎസ്ഇ

വിദ്യാർത്ഥികൾക്ക് ഒരു അക്കാദമിക് സ്റ്റേഷനിൽ ഒന്നോ അതിൽ അധികമോ നൈപുണ്യ മോഡ്യൂളുകൾ തിരഞ്ഞെടുക്കാം.

Published

|

Last Updated

ന്യൂഡൽഹി | സ്കൂളുകളിൽ നൈപുണ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ വിവിധ സംരംഭങ്ങൾ അവതരിപ്പിച്ചു. NEP 2020 NCF സ്കൂൾ വിദ്യാഭ്യാസം എന്നിവയുമായി യോജിപ്പിച്ചാണ് സ്കൂൾ പാഠ്യപദ്ധതിയുടെ സുപ്രധാന ഘടകമായി നൈപുണ്യ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നത്. ഈ രീതി പ്രകാരം നൈപുണ്യ വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്താൻ സിബിഎസ്ഇ പ്രതിബദ്ധരാണെന്ന് ബോർഡ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് ഒരു അക്കാദമിക് സ്റ്റേഷനിൽ ഒന്നോ അതിൽ അധികമോ നൈപുണ്യ മോഡ്യൂളുകൾ തിരഞ്ഞെടുക്കാം. ഈ മോഡ്യൂളുകൾ ക്ലാസുകൾ വഴിയോ ഹോബി ക്ലബ്ബുകൾ വഴിയോ അല്ലെങ്കിൽ സ്വയം പഠന മോഡിൽ ഓൺലൈനായോ ചെയ്യാവുന്നതാണ്. സ്കൂളുകൾ അടിസ്ഥാനമാക്കിയാണ് ഇക്കാര്യത്തിൽ മൂല്യനിർണയം നടക്കുക. നൈപുണ്യ വിഷയങ്ങൾ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും സർട്ടിഫിക്കേഷനുമായി സിബിഎസ്ഇ ഒരു പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.

സിബിഎസ്ഇ 9 -10 ക്ലാസുകളിൽ 22 നൈപുണ്യ വിഷയങ്ങളും 9 -12 ക്ലാസുകളിൽ 43 നൈപുണ്യ വിഷയങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് സിബിഎസ്ഇക്ക് എന്തെങ്കിലും പ്രത്യേക ഫീസും നൽകേണ്ടതില്ല.