Connect with us

CBSE RESULT

സി ബി എസ് ഇ പ്ലസ്ടു 92.71% വിജയം: പത്താം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലക്കും കുറവ് നോയിഡ മേഖലക്കും

Published

|

Last Updated

ന്യൂഡല്‍ഹി | സി ബി എസ് ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം പേര്‍ വിജയിച്ചതായി സി ബി എസ് ഇ അറിയിച്ചു. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം.

തിരുവനന്തപുരം മേഖലക്കാണ് ഏറ്റവും ഉയര്‍ന്ന (98.3) വിജയ ശതമാനം. നോയിഡ മേഖലക്കാണ് ഏറ്റവും കുറഞ്ഞ (90.12). വിജയ ശതമാനം. സി ബി എസ് ഇ വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്.

പ്ലസ് ടുവിന് പിന്നാലെ സി ബി എസ് ഇ പത്താം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. പ്ലസ്ടു അഡിമിഷനുമായി ബന്ധപ്പെട്ട് സി ബി എസ് ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി ഇന്ന് ഉച്ചക്ക് ശേഷം കേരള ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഫലം പ്രസിദ്ധീകരിച്ചത്.

കേരളത്തില്‍ പ്ലസ്ടുവിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഇന്നലെ കഴിഞ്ഞിരുന്നു. എന്നാല്‍ സി ബി എസ് ഇ പത്താം ക്ലാസ് ഫലം വരാത്തതിനാല്‍ അപേക്ഷ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്ന് ഫലം പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇയോട് ചോദിച്ച ഹൈക്കോടതി അപേക്ഷ തീയതി ഇന്നത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.

പുതിയ സാഹചര്യത്തില്‍ ഇന്ന് ഉച്ചക്ക് ഫലം പ്രഖ്യാപിച്ചാല്‍ വൈകുന്നേരത്തോടെ പ്ലസ്ടുവിന് അപേക്ഷിക്കാന്‍ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് അപേക്ഷ തീയ്യതി വീണ്ടും നീട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.

 

---- facebook comment plugin here -----

Latest