CBSE RESULT
സി ബി എസ് ഇ: നൂറുമേനി വിജയത്തിളക്കത്തിൽ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ
വിജയികളെ ചെയർമാൻ പേരോട് അബ്ദുർറഹ്മാൻ സഖാഫി അഭിനന്ദിച്ചു.
കുറ്റ്യാടി | സി ബി എസ് ഇ പത്താം തരം പൊതുപരീക്ഷയിൽ നൂറുമേനി മികവിൽ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ. സിറാജുൽ ഹുദക്കു കീഴിൽ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, മേപ്പയ്യൂർ, വടകര, പെരിങ്ങത്തൂര്, പാറക്കടവ് എന്നിവിടങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. 200 ഓളം വിദ്യാർഥികളാണ് വിവിധ ക്യാമ്പസിലുകളിലായി പത്താം തരം പൂർത്തീകരിച്ചത്. 56 പേർ ഡിസ്റ്റിംഗ്ഷനും 87 പേർ ഫസ്റ്റ് ക്ലാസും നേടി.
വിജയികളെ ചെയർമാൻ പേരോട് അബ്ദുർറഹ്മാൻ സഖാഫി അഭിനന്ദിച്ചു. കഴിഞ്ഞ മാസം പുറത്തുവന്ന ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ പൊതുപരീക്ഷാ ഫലത്തിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് നൂറുശതമാനം വിജയവും ഭൂരിപക്ഷം പേർക്കും ഉന്നത മാർക്കും ലഭിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന നീറ്റ് പരീക്ഷക്ക് എത്തിയവർക്ക് മികച്ച സൗകര്യമൊരുക്കിയതിന്റെ പേരിൽ കുറ്റ്യാടി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
---- facebook comment plugin here -----