Connect with us

International

വെടി നിർത്തൽ കരാർ; 110 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഇസ്‌റാഈല്‍

ഹമാസിന്റെ തടങ്കലിലുള്ള അഞ്ച് തായ്‌ലന്‍ഡ് പൗരന്മാരെയും മൂന്ന് ഇസ്‌റാഈലികളെയും ഇതിനോടൊപ്പം കൈമാറും.

Published

|

Last Updated

ഗസ്സ|ഇസ്‌റാഈല്‍ – ഹമാസ് വെടി നിർത്തൽ കരാർ പ്രകാരം മൂന്നാംഘട്ട കൈമാറ്റത്തിന്റ്റെ ഭാഗമായി 110 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഇസ്‌റാഈല്‍. നാടക സംവിധായകനും പ്രതിരോധ പോരാളിയുമായ സകരിയ സുബൈദിയും 30 കുട്ടികളും അടക്കമുള്ളവർക്ക്  മോചനം ലഭിക്കുമെന്ന് ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു. ഹമാസിന്റെ തടങ്കലിലുള്ള അഞ്ച് തായ്‌ലന്‍ഡ് പൗരന്മാരെയും മൂന്ന് ഇസ്‌റാഈലികളെയും ഇതിനോടൊപ്പം കൈമാറും.

വിമോചിതരായ ഫലസ്തീനികൾ വെസ്റ്റ് ബാങ്കിലെ റമളയിലെ റദാനയിൽ എത്തിചേരുമെന്നാണ് ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി പ്രതീക്ഷിക്കുന്നത്. മോചിതരായവരിൽ ഫലസ്തീനിൽ നിന്ന് നാടുകടത്താൻ വിധിക്കപ്പെട്ട ആളുകൾ ഉൾപ്പെടുകയില്ല. ഇതോടുകൂടി വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇതുവരെ 400 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ മോചിപ്പിച്ചിട്ടുള്ളത്.

ആയിരകണക്കിന് ഫലസ്തീനികളാണ് ഇപ്പോഴും മോചനം കാത്ത് ഇസ്‌റാഈല്‍ തടവിൽ കഴിയുന്നത്.

Latest