Connect with us

International

വെടിനിര്‍ത്തല്‍ പരാജയം; സുമിയില്‍ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ റദ്ദാക്കി

രക്ഷാദൗത്യത്തിനുള്ള പാത സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി

Published

|

Last Updated

കീവ്  | സുമിയില്‍ നിന്നുള്ള രക്ഷാദൗത്യം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. രക്ഷാദൗത്യത്തിന്റെ ഭാഗമായി പോള്‍ട്ടാവയില്‍ നിന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സുമിയിലേക്ക് പുറപ്പെട്ടിരുന്നു. അരമണിക്കൂറിനുള്ളില്‍ പുറപ്പെടാന്‍ തയാറായിരിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.തുടര്‍ന്ന് അഞ്ച് ബസുകളിലായി ഇന്ത്യന്‍ വിദ്യാര്‍ഥികളെ കയറ്റിയെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. രക്ഷാദൗത്യത്തിനുള്ള പാത സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടിയെന്നാണ് അറിയുന്നത്.

‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുക’, എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം

സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളില്‍ 594 പേര്‍ മലയാളി കളാണ്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിറകെയാണ് രക്ഷാ ദൗത്യത്തിന് ഇന്ത്യ തയ്യാറായത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുക്രെയ്ന്‍ നിലപാട് പ്രഖ്യാപിക്കാത്തത് വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. റഷ്യ പ്രഖ്യാപിച്ച മനുഷ്യ ഇടനാഴി സംബന്ധിച്ച് യുക്രൈന് വിയോജിപ്പുണ്ട്.റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. യുക്രൈനെ നിരന്തരം ആക്രമിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടനാഴി അംഗീകരിക്കാനാകില്ലെന്നും യുക്രൈൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തിയിരുന്നു. ഒഴിപ്പിക്കല്‍ ദൗത്യത്തിനു നല്‍കുന്ന സഹായങ്ങള്‍ക്കു സെലന്‍സ്‌കിയോട് നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി മോദി സംസാരിച്ചത്

സുമിയില്‍ മാത്രം 700ഓളം വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടപ്പുണ്ട്. പോരാട്ടം രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഷെല്‍ട്ടറുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുക്രെയ്‌നില്‍ അവശേഷിക്കുന്ന വിദ്യാര്‍ഥികളെയും ഒഴിപ്പാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ

 

---- facebook comment plugin here -----

Latest