International
വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍; ലോകം കാതോര്‍ത്ത നിമിഷങ്ങളിലേക്ക് ഗസ്സ
അവസാന നിമിഷം വരെ കരാറില്‍ നിന്ന് പിന്മാറാനുള്ള നീക്കം ഇസ്‌റാഈല്‍ തകൃതിയായി നടത്തിയിരുന്നു
ടെല്‍ അവീവ് | 15 മാസം നീണ്ടുനിന്ന അധിനിവേഷത്തിനൊടുവില്‍ ലോകം കാതോര്‍ത്ത സമാധാന കരാര്‍ നിലവില്‍ വന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ തയ്യാറായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം വരെ ഇസ്‌റാഈല്‍ പിന്മാറാനുള്ള നീക്കം തകൃതിയായി നടത്തുകയായിരുന്നു. അവസാനം ബന്ധികളുടെ പട്ടിക ഹമാസ് പുറത്ത് വിട്ടില്ലെന്ന കാരണം പറഞ്ഞ് വെടിനിര്‍ത്തല്‍ വൈകിപ്പിക്കുന്നതിനിടെയാണ് മൂന്ന്് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
എന്നാല്‍ ഇസ്‌റാഈല്‍ ഇന്നും ഗസ്സയില്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ ഇസ്‌റാഈല്‍ അധിനിവേഷം ഫലസ്തീനിനെ ആകെ നാമാവശേഷമാക്കി. യുദ്ധത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം അരലക്ഷത്തിനടുത്ത് ജീവനുകളാണ് ഫലസ്തീനികള്‍ക്ക് ഹലി കൊടുക്കേണ്ടി വന്നത്. ഇതിലും ഇരട്ടി ആളുകള്‍ക്ക് ജീവിതം തന്നെ ഇല്ലാതായി.