International
ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യത; റിപ്പോര്‍ട്ടുകള്‍
ഇതുസംബന്ധിച്ച് ഇസ്‌റാഈലോ ഹമാസോ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഗസ്സ സിറ്റി| ഇസ്‌റാഈല്‍ കടുത്ത ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസും ഇസ്‌റാഈലും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്. വെടിനിര്‍ത്തലിലേക്ക് അടുക്കുകയാണെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്‌റാഈലോ ഹമാസോ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ സമ്മതിച്ചതായി ഇസ്‌റാഈലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനല്‍കുമെന്നും ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരമായി ഇസ്‌റാഈല്‍ ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.