Connect with us

world mental health day 2021

മാനസികാരോഗ്യദിനം ആചരിച്ചു

റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റും കാലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്

Published

|

Last Updated

തലക്കുളത്തൂര്‍ | സൊസൈറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത്- കേരളയുടെ കീഴില്‍ തലക്കുളത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മനോരോഗ പുനരധിവാസ കേന്ദ്രമായ ടാംഠണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്ററില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റും കാലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മാനേജിങ് കമ്മറ്റി അംഗം റിട്ട: പ്രൊഫസര്‍ ടി. എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡ് പ്രസിഡന്റ് റൊട്ടേറിയന്‍ ഡോ: എസ്. മോഹന്‍ സുന്ദരം ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് സൈക്യാട്രിക് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: സൊഹേദ് മാനസികാരോഗ്യ ദിന സന്ദേശം നല്‍കി.

കാലിക്കറ്റ് സൈക്യാട്രിക് ഗില്‍ഡ് വക സ്മാര്‍ട്ട് ടി വി ഡോ: മോഹന്‍സുന്ദരത്തില്‍ നിന്നും മാനസ് അന്തേവാസി ശിവറാമും റോട്ടറി ക്ലബ് കാലിക്കറ്റ് ഈസ്റ്റ് വക വെറ്റ് ഗ്രൈന്‍ഡര്‍ ക്ലബ് പ്രസിഡന്റ് ഡോ: സിജുകുമാറില്‍ നിന്നും അന്തേവാസി പ്രബീഷും ഏറ്റുവാങ്ങി. കലാ- കായിക- സാംസ്‌കാരിക മത്സരങ്ങളില്‍ വിജയികളായ അന്തേവാസികള്‍ക്ക് റോട്ടറി ക്ലബ് കാലിക്കറ്റ് ഈസ്റ്റ് കമ്മ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ എം രാജഗോപാല്‍, റോട്ടറി ക്ലബ് സെക്രട്ടറി ബവീഷ് പൊന്നാപ്പുറത്ത് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. മാനസ് കോ-ഓര്‍ഡിനേറ്റര്‍ അഷ്റഫ് ചേലാട്ട് സ്വാഗതവും മാനേജര്‍ പി ടി മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.

Latest