Kozhikode
പോസ്റ്റുമാനെ ആദരിച്ചും കത്തെഴുതിയും കത്തുപാട്ട് പാടിയും ദേശീയ തപാല്‍ ദിനാചരണം
കണ്ണോത്ത് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ വേലായുധനെ ആദരിച്ചു.
മര്‍കസ് ലോ കോളജ് | ലോക തപാല്‍ ദിനം മര്‍കസ് ലോ കോളജില്‍ ‘പോസ്റ്റാലിയ’ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കണ്ണോത്ത് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ വേലായുധനെ ആദരിച്ചു. ക്യൂസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഹരിഗോവിന്ദ് പോസ്റ്റുമാനെ പൊന്നാട അണിയിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ളൈ അധ്യക്ഷത വഹിച്ചു. പ്രിയപ്പെട്ടവര്‍ക്കും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് ഓഫീസിലേക്കും വിദ്യാര്‍ഥികള്‍ കത്തയച്ചു.
അഷ്റഫ് സഖാഫി പുന്നത്ത്, ഡോ. കെ സി അബ്ദുറഹിമാന്‍ അല്‍ഹികമി എന്നിവരുടെ നേതൃത്വത്തില്‍ കത്തുപാട്ടും അരങ്ങേറി. സ്റ്റുഡന്‍സ് സെക്രട്ടറി സഹല്‍ കാഞ്ഞിപ്പുഴ നന്ദി പറഞ്ഞു.
---- facebook comment plugin here -----