Connect with us

Kerala

ശരികളുടെ ആഘോഷം; എസ് എസ് എഫ് ഡിവിഷൻ സമ്മേളനങ്ങൾ ഏപ്രിൽ ഇരുപത്തി ഒമ്പതിന്

വോട്ടവകാശ പ്രായപരിധി പതിനാറ് ആക്കുന്നത് സർക്കാർ പരിഗണിക്കണം

Published

|

Last Updated

കോഴിക്കോട് | ‘ശരികളുടെ ആഘോഷം; സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി’ എന്ന ശീർഷകത്തിൽ രണ്ടാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സ്ഥാപകദിനത്തിൽ സംസ്ഥാനത്തെ നൂറ്റി ഇരുപത്തി അഞ്ച് കേന്ദ്രങ്ങളിൽ ഡിവിഷൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ ആദ്യ വാരം തുടക്കംകുറിച്ച ലഹരി, സൈബർ ക്രൈം വിരുദ്ധ ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പരിപാടികളിൽ പ്രധാന പൊതുപരിപാടിയാണ് ഡിവിഷൻ വിദ്യാർഥി സമ്മേളനങ്ങൾ. സമ്മേളനങ്ങളോടനുബന്ധിച്ച് വിദ്യാർഥി റാലികൾ നടക്കും.

‘അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന ശീർഷകത്തിലായിരുന്നു എസ് എസ് എഫ് ഒന്നാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പയിൻ. പഞ്ചായത്ത് തലങ്ങളിൽ ധർണകൾ, എസ് പി ഓഫീസ് മാർച്ച്, ജനകീയ വിചാരസഭകൾ, എം എൽ എ, എം പിമാർ തുടങ്ങിയ ജനപ്രതിനിധികൾക്ക് നിവേദനം നൽകൽ തുടങ്ങി വിവിധ പദ്ധതികളാണ് ഒന്നാം ഘട്ടത്തിൽ ആവിഷ്കരിച്ചത്. ലഹരിക്കെതിരെയുള്ള ജന മുന്നേറ്റത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനങ്ങളും നൽകിക്കൊണ്ട് സമൂഹത്തിന്റെ വലിയ പിന്തുണ നേടാനും ലഹരി ഒരു സാമൂഹിക പ്രശ്‌നമാണ് എന്ന ബോധ്യം നിർമിക്കാനും കഴിഞ്ഞു.

സമീപ കാലത്ത് ഏറെ വാർത്താ പ്രാധാന്യം ലഭിച്ചിരുന്ന ലഹരിക്കൊലപാതകങ്ങളെ തുടർന്നുണ്ടായ പൊതു സമീപനങ്ങളിൽ പുതുതലമുറയെ ഒന്നാകെ പ്രതിസ്ഥാനത്ത് നിർത്തുന്ന സാഹചര്യത്തിലാണ് ശരികളുടെ ആഘോഷം എന്ന പ്രമേയം എസ് എസ് എഫ് ചർച്ചക്കെടുക്കുന്നത്. ഇത്തരം എടുത്തുചാട്ട സ്വഭാവമുള്ള പ്രതികരണങ്ങളും ആഖ്യാനങ്ങളും സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങൾ വളരെ വലുതായിരിക്കും. പുതുതലമുറയുടെ നന്മകളെ കൂടുതൽ തിരിച്ചറിയാനുള്ള സാഹചര്യങ്ങളൊരുക്കിയും അവരെ ചേർത്ത് നിർത്തി രൂപപ്പെടുത്തുന്ന ശാസ്ത്രീയവും മനുഷ്യത്വപരവുമായ പരിഹാരങ്ങൾക്കാണ് സമൂഹം മുൻകയ്യെടുക്കേണ്ടത്.
ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലകളിൽ കൂടുതൽ സമ്പർക്കം പുലർത്താൻ സാഹചര്യം ലഭിക്കുന്നതിനാൽ കൗമാരപ്രായക്കാരിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ബൗദ്ധിക വളർച്ചയെ നാം കാണാതെ പോകരുത്.

സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ ആദ്യവാരം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികൾ സംഘടനയുടെ വിവിധ തലങ്ങളിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. എഴുന്നൂറ് സെക്ടർ തലങ്ങളിൽ രൂപീകരിച്ച പഠനസംഘം വികസിപ്പിച്ചെടുക്കുന്ന പഠനറിപ്പോർട്ട് സമ്മേളനാനന്തരം നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ സെക്ടർ യാത്രയിൽ സംസ്ഥാന കമ്മിറ്റി സ്വീകരിക്കും.

---- facebook comment plugin here -----

Latest