Connect with us

National

ബി ജെ പി കേന്ദ്രങ്ങളില്‍ ആഘോഷാരവം; എ എ പി കേന്ദ്രങ്ങളില്‍ നിരാശ

വിജയ പ്രതീക്ഷയില്‍ ആഘോഷ മുന്നൊരുക്കം എ എ പി കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വിജയം ഉറപ്പിച്ചതോടെ ബി ജെ പിയുടെ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. എന്നാല്‍ പരാജയ ഭീതിയില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ നിശബ്ദമായി. നിലവില്‍ കേവല ഭൂരിപക്ഷം പിന്നിട്ട് 41 സീറ്റുകളില്‍ ബി ജെ പി മുന്നേറുകയാണ്. പാര്‍ട്ടി ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമെല്ലാം പ്രവര്‍ത്തകര്‍ കൂടിച്ചേര്‍ന്ന് മധുരം വിതരണം ചെയ്തും പാടിയും ആടിയും ആഘോഷത്തിമര്‍പ്പിലാണ്.

നിലവിലെ ഭരണകക്ഷിയായ എ എ പി കേന്ദ്രങ്ങളില്‍ തോല്‍വി തിരിച്ചറിഞ്ഞതോടെ ആളും ആരവവും ഒഴിഞ്ഞുതുടങ്ങി. രാവിലെ വിജയ പ്രതീക്ഷയില്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കം എ എ പി കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ ബി ജെ പിയുടെ ശക്തമായ തിരിച്ചുവരവിന് തുടക്കമിട്ടിരുന്നു. ഇതോടെ ആഘോഷ നീക്കങ്ങളെല്ലാം എ എ പി കേന്ദ്രങ്ങളില്‍ ഉപേക്ഷിച്ചു.

 

Latest