Kerala
ആഘോഷങ്ങളെ ആരാധനകളാല്‍ ധന്യമാക്കണം: കേരള മുസ്ലിം ജമാഅത്ത്
ലഹരിക്കെതിരായ കൂട്ടമായ ചെറുത്തുനില്‍പ്പിന് മഹല്ല് ജമാഅത്തുകളും സന്നദ്ധ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു

മലപ്പുറം | റമസാന്‍ നല്‍കിയ അതിവിശുദ്ധിയുടെ പൂരണമാണ് ഈദുല്‍ ഫിത്വര്‍ – ചെറിയ പെരുന്നാള്‍. ആഘോഷങ്ങളെല്ലാം സ്രഷ്ട്രാ വിനോടുള്ള ആരാധനയാക്കി മാറ്റാന്‍ വിശ്വാസികള്‍ക്കാവണം.
നോമ്പുകാലത്ത് പഞ്ചേന്ദ്രിയങ്ങളെയും മറ്റു അവയവങ്ങളെയും എപ്രകാരമാണോ നിയന്ത്രണ വിധേയമാക്കിയത് അതിലുപരിയായ സമീപനം തുടര്‍ന്നും നിത്യജീവിതത്തില്‍ കാത്തുസൂക്ഷിക്കാനുതകുന്ന തരത്തിലാവട്ടെ ഈദുല്‍ ഫിത്വറാഘോഷമെന്ന് ജില്ലാ പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫിയും ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ലഹരിക്കെതിരായ കൂട്ടമായ ചെറുത്തുനില്‍പ്പിന് മഹല്ല് ജമാഅത്തുകളും സന്നദ്ധ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.