child placed on the bonnet
കുട്ടിയെ ബോണറ്റില്‍ ഇരുത്തി ആഘോഷ പ്രകടനം; ഡ്രൈവറെയും ജീപ്പും കസ്റ്റഡിയില്‍
കഴക്കൂട്ടം സ്വദേശി അജികുമാറാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പോലീസ് അറിയിച്ചത്.
തിരുവനന്തപുരം | തുറന്ന ജീപ്പില്‍ കുട്ടിയെ ബോണറ്റില്‍ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ ഡ്രൈവറെയും ജീപ്പും കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്തു.
കഴക്കൂട്ടം സ്വദേശി അജികുമാറാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പോലീസ് അറിയിച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് അജികുമാറിനെതിരെ കേസ് എടുത്തത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ മേനംകുളത്തായിരുന്നു കുട്ടിയെ ബോണറ്റിലിരുത്തി യുവാക്കളുടെ സംഘം നഗരത്തിലൂടെ യാത്ര ചെയ്തത്. തിരുവോണ ദിനത്തിലെ അപകടകരമായ ആഘോഷ പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് കണ്ടെത്തിയത്.
---- facebook comment plugin here -----