Kerala
വയനാട് ദുരന്ത ധനസഹായത്തില്‍ കേന്ദ്രത്തിന്റേത് വിപരീത നിലപാട്; മുനമ്പം പ്രശ്‌നം പരിഹരിക്കും: സി പി എം
പാലക്കാട്ടും കൊടകരയിലും തൃശൂരിലും കോണ്‍ഗ്രസ്സ്-ബി ജെ പി ഡീലുണ്ട്. പാലക്കാട് എല്‍ ഡി എഫ് പിടിച്ചെടുക്കും.

തിരുവനന്തപുരം | വയനാട് ദുരന്ത ധനസഹായത്തില്‍ കേന്ദ്രത്തിന്റേത് വിപരീത നിലപാടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദുരന്തമുണ്ടായി മൂന്ന് മാസമായിട്ടും ഒരു സഹായവും ലഭിച്ചില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. യു ഡി എഫും കേരളത്തിന്റെ പൊതു താത്പര്യത്തിനൊപ്പമല്ല.
മുനമ്പം പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രകോപനപരമായ നിലപാട് സമാധാനാന്തരീക്ഷം തകര്‍ക്കും. പാലക്കാട്ടും കൊടകരയിലും തൃശൂരിലും കോണ്‍ഗ്രസ്സ്-ബി ജെ പി ഡീലുണ്ട്. പാലക്കാട് എല്‍ ഡി എഫ് പിടിച്ചെടുക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഇ പിയുടെ ആത്മകഥാ വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നാണ് മനസ്സിലാക്കുന്നത്.
---- facebook comment plugin here -----