Connect with us

National

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

എസ്.എം.എ അടക്കം 51 രോഗങ്ങള്‍ക്കുള്ള മരുന്നിന് ഇടാക്കുന്ന ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി| അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. 51 മരുന്നുകളുടെ ഇറക്കുമതി തീരുവയാണ് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. സ്പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി (എസ്.എം.എഎ) രോഗബാധിതരായ കുട്ടികളുടെ ചികിത്സക്കുള്ള മരുന്നിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് തുടരും.

എസ്.എം.എ ചികിത്സക്ക് ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ പതിനെട്ട് കോടി രൂപയാണ് വില. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ആറ് കോടിയോളം രൂപയോളമായിരുന്നു ഇറക്കുമതി കസ്റ്റംസ് തീരുവ. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ കസ്റ്റംസ് തീരുവ എസ്.എം.എ രോഗത്തിനുള്ള മരുന്നിന് ഒഴിവാക്കി. ഇതോടെ മറ്റ് അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും സമാനമായ ഇളവ് വേണമെന്ന് നിര്‍ദേശം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം.

എസ്.എം.എ അടക്കം 51 രോഗങ്ങള്‍ക്കുള്ള മരുന്നിന് ഇടാക്കുന്ന ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. അപൂര്‍വ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം കുറവാണെന്ന വാദം ഉയര്‍ത്തിയാണ് മരുന്ന് കമ്പനികള്‍ അന്താരാഷ്ട്രതലത്തില്‍ വന്‍ തുക ഈടാക്കുന്നത്.

 

 

 

 

---- facebook comment plugin here -----

Latest