Connect with us

kn balagopal

ഐ ജി എസ് ടി വിഹിതത്തില്‍ ഈ മാസം 332 കോടി രൂപ കേന്ദ്രം വെട്ടിക്കുച്ചു: ധനമന്ത്രി

കേരളത്തിന് കിട്ടാനുള്ള കണക്കുകള്‍ നേരത്തേ തന്നെ നല്‍കിയതാണ്.

Published

|

Last Updated

പാലക്കാട് | ഐ ജി എസ് ടി വിഹിതത്തില്‍ ഈ മാസം 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 1,450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചതെന്നും തുക കുറച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് കിട്ടാനുള്ള കണക്കുകള്‍ നേരത്തേ തന്നെ നല്‍കിയതാണ്. കേന്ദ്ര ഗവണ്മെന്റ് തുല്യ പരിഗണനയല്ല സംസ്ഥാനങ്ങളോട് കാണിക്കുന്നത്. സംസ്ഥാനങ്ങളുടെ ധനകാര്യത്തില്‍ ബോംബ് ഇടുന്ന അവസ്ഥയാണിതെന്നും മന്ത്രി പറഞ്ഞു.