Connect with us

Kerala

നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രം; നിമിഷ പ്രിയക്കായുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളിലും നേരിട്ട പങ്കെടുക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി |  യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ നയതന്ത്ര ഇടപെടലിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. നയതന്ത്ര ഇടപെടലിന് സാധ്യമല്ലെന്ന് കേന്ദ്രം നിലപാട് എടുത്തതോടെയാണ് ഹരജി തള്ളിയത്. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹരജി നല്‍കിയിരിക്കുന്നത്.

കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളിലും നേരിട്ട പങ്കെടുക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേ സമയം യമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം ലഭ്യമാക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.

യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീല്‍ കോടതി ശരിവച്ചിരുന്നു.

 

Latest