National
ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്രം പലിശ ഇളവ് പ്രഖ്യാപിച്ചു
മൂന്ന് ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഒന്നര ശതമാനം പലിശ ഇളവാണ് പ്രഖ്യാപിച്ചത്
ന്യൂഡല്‍ഹി | കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പലിശ ഇളവ് പ്രഖ്യാപിച്ചു. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം 1.5 ശതമാനം പലിശ ഇളവ് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മൂന്ന് ലക്ഷം രൂപവരെ വായ്പ എടുക്കുന്ന കര്‍ഷകര്‍ക്കാകും ഈ വായ്പ ആനുകൂല്ല്യം. 2022-23, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
പൊതുമേഖലാ ബേങ്കുകളിലും സ്വകാര്യ ബോങ്കുകളിലും സഹകരണ മേഖലകളിലും കര്‍ഷകര്‍ക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ടപടി കാര്‍ഷിക വായ്പകളുടെ ഒഴുക്ക് നിലനിര്‍ത്താനും ബേങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
---- facebook comment plugin here -----