Connect with us

National

നാവികസേനയില്‍ പുതിയ ഡ്രസ് കോഡിനൊരുങ്ങി കേന്ദ്രം

പുതിയ ഡ്രസ് കോഡ് യുദ്ധക്കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ബാധകമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | നാവിക സേനയിലെ ഡ്രസ് കോഡില്‍ മാറ്റവരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നാവിക സേനയിലെ മെസ്സുകളില്‍ കുര്‍ത്തയും പൈജാമയും ധരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പാരമ്പര്യം തിരിച്ചു കൊണ്ടുവരികയെന്നതാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.അഡ്മിറല്‍ ആര്‍ ഹരികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന നേവല്‍ കമാന്റര്‍മാരുടെ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍ വന്നിരിക്കുന്നത്.

മെസില്‍ പാരമ്പര്യമായുള്ള വസ്ത്രത്തിനൊപ്പം സ്ലീവ്ലെസ് ജാക്കറ്റും  ഇതിനൊപ്പം ഫോര്‍മല്‍ ഷൂവോ അല്ലെങ്കില്‍ സാന്‍ഡല്‍സോ ഉപയോഗിക്കാം. കുര്‍ത്ത സോളിഡ് ടോണായിരിക്കണം. ഒപ്പം കാല്‍മുട്ടിനോളം നീളം വേണം. സ്ലീവില്‍ കഫ് ലിങ്ക്സ് അല്ലെങ്കില്‍ ബട്ടന്‍സോടുകൂടിയ കഫുകള്‍ ഉണ്ടായിരിക്കണം. വീതികുറഞ്ഞ പൈജാമയ്ക്ക് കോണ്‍ട്രാസ്റ്റിംഗ് ടോണ്‍ ആയിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പറയുന്നുണ്ട്.

വനിതാ ഓഫീസര്‍മാര്‍ക്ക് കുര്‍ത്ത- ചുരിദാര്‍ അല്ലെങ്കില്‍ കുര്‍ത്താ പലാസോയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പുതിയ ഡ്രസ് കോഡ് യുദ്ധക്കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ബാധകമല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.