Connect with us

global hunger index

ആഗോള പട്ടിണി സൂചിക അശാസ്ത്രീയമെന്ന് കേന്ദ്രം

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ പട്ടിക ഉണ്ടാക്കിയ ഏജന്‍സികള്‍ പാടെ തള്ളിക്കളഞ്ഞുവെന്നും കേന്ദ്രം ആരോപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്തള്ളപ്പെട്ടുപോയത് ഞെട്ടപ്പിക്കുന്നതാണെന്ന് കേന്ദ്രം. പട്ടിക തയ്യാറാക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്നും കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി.

പട്ടിക ഉണ്ടാക്കിയ രീതി അശാസ്ത്രീയമാണ്. പട്ടിക പുറത്ത് വിടും മുമ്പ് ആവശ്യമായ അവധാനത വേണ്ടപ്പെട്ടവര്‍ കാണിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. നാല് ചോദ്യങ്ങള്‍ മാത്രമുള്ള അഭിപ്രായ സര്‍വ്വേ നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. ടെലിഫോണ്‍ ഇന്റര്‍വ്യൂ ആണ് അതിനായി നടത്തിയതെന്നും കേന്ദ്രം പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ പട്ടിക ഉണ്ടാക്കിയ ഏജന്‍സികള്‍ പാടെ തള്ളിക്കളഞ്ഞുവെന്നും കേന്ദ്രം ആരോപിച്ചു.

2021 ആഗോള പട്ടിണി സൂചിക പുറത്ത് വിട്ടപ്പോള്‍ ഇന്ത്യ 116 രാജ്യങ്ങളില്‍ 101 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 107 രാജ്യങ്ങളില്‍ 94-ാമതായിരുന്നു.