Connect with us

Kerala

കൊടകര കുഴല്‍പ്പണക്കേസ് ഇ ഡിയും ഐടിയും അന്വേഷിക്കാത്തതെന്തെന്ന് കേന്ദ്രം വ്യക്തമാക്കണം: കെ സി വേണുഗോപാല്‍

കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണ് കൊടകരയില്‍ നടന്നത്

Published

|

Last Updated

തിരുവനന്തപുരം |  കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ ഇ ഡിയും ഐ ടിയും തയ്യാറാകാത്ത് എന്തുകൊണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. കേസില്‍ കേരള പോലീസിന്റെ അന്വേഷണം പ്രഹസനമാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു

കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണ് കൊടകരയില്‍ നടന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ബി ജെ പി ഇതര മുഖ്യമന്ത്രിമാരെ വ്യാജക്കേസുകളില്‍ കുടുക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയേയും ഐ ടിയേയും ഉപയോഗിക്കുന്നത്. കള്ളപ്പണം നിയന്ത്രിക്കാന്‍ അധികാരത്തില്‍ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ ഇത്രയും കോടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാന്‍ ഇ ഡിയും ആദായ വകുപ്പും തയ്യാറാകുന്നില്ല

നിയമം ഒരു കൂട്ടര്‍ക്ക് മാത്രമുള്ളതാണോ? എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസര്‍ക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണം. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം എല്ലാം വെറും പ്രഹസനമാണ് . ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്വേഷണത്തിന്റെ ആവേശം കുറയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു