Connect with us

Kerala

വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണം: വിഡി സതീശൻ

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Published

|

Last Updated

തൃശൂര്‍ | ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച വയനാടിന് കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ദുരന്തമുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയ വെല്ലുവിളിയാണ്.

വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമുണ്ടാകണം. പുനരധിവാസം സംബന്ധിച്ച ആശയങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കും .ഇതിനായി യുഡിഎഫ് പൂര്‍ണ്ണമായും സഹകരിക്കുന്നതായിരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി വയനാട്ടില്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂരിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടിലെത്തിയത്. രാജ്യം ദുരന്ത ബാധിതര്‍ക്ക് ഒപ്പമാണെന്നും പുനരധിവാസത്തിന് പണം തടസ്സമാകില്ലെന്നും സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest