Kerala
കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി; പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് തിരിച്ചടി നൽകും: എം ബി രാജേഷ്
സര്‍ക്കാര്‍ രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം | വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം നിഷേധിച്ചതില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി. കേരളത്തോടുളള ക്രൂരമായ അവഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങള്‍ ബിജെപിക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
വയനാട് ഉപതിരഞ്ഞെടുപ്പ് കഴിയാനാണ് കേന്ദ്രം ഇതുവരെ കാത്തിരുന്നത്.സര്‍ക്കാര്‍ രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെുന്നും നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രി സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇന്നലെ വ്യക്തമാക്കിയത്.കേരളത്തിന്റെ സ്പെഷ്യല്‍ ഓഫീസറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. കെവി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. എസ് ഡി ആര്‍ എഫില്‍ 394 കോടിരൂപയുണ്ടെന്ന് അക്കൗണ്ട് ജനറലും അറിയിച്ചു. കേരളം ആവശ്യപ്പെടാതെ തന്നെ നഷ്ടം വിലയിരുത്താന്‍ മന്ത്രിതല സമിതി വയനാട്ടിലെത്തി. തുടര്‍ന്ന് റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടി സ്വീകരിച്ചുവെന്നും കേന്ദ്രം കത്തില്‍ പറയുന്നു