Connect with us

mullaperiyar baby dam

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രം

തമിഴ്നാട് സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നതിനിടെ തമിഴ്‌നാടിന്റെ നിലപാടുകള്‍ക്ക് ഒപ്പം ചേര്‍ന്ന് കേന്ദ്രം. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. ബേബി ഡാമിന്റെ അപ്രോച് റോഡ് ബലപ്പെടുത്തണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നു. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് കേന്ദ്ര ജലകമ്മീഷന്റെ കത്ത് ലഭിച്ചത്. തമിഴ് നാട് സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര ജലകമ്മീഷന്‍ കത്തയച്ചത്. തമിഴ്നാട് സര്‍ക്കാറിന്റെ ആവശ്യം പൂര്‍ണമായി അംഗീകരിച്ച് കൊണ്ടാണ് ഇത്തരം ഒരു കത്ത് നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ വെട്ടി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യവും പിന്നാലെ ഉയര്‍ന്ന വിവാദവും തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇത്തരം ഒരു നടപടി. അതിനിടെ, മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍കര്‍വ് പുനഃപരിശോധിക്കണം എന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.