Connect with us

social media

സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കിടാന്‍ കേന്ദ്രം; കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി

ഇരുസഭകളിലും ഐക്യകണ്‌ഠേനയേ നിയമം നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | സാമൂഹിക മാധ്യമ കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രം കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. സാമൂഹിക മാധ്യമ കമ്പനികളെ നിയന്ത്രിക്കാനും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനും പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഐക്യകണ്‌ഠേനയേ നിയമം നടപ്പലാക്കൂ എന്നും മന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമ കമ്പനികളെ അക്കൗണ്ടബിള്‍ ആക്കാന്‍ കേന്ദ്രം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുടെ ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് മറുപടി നല്‍കിയത്.

Latest