National
കൊവിഡ് വാക്‌സീനുകള്‍ കേന്ദ്രം നല്‍കണം; ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി
ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഗുപ്ത ഇക്കാര്യം ഉന്നയിച്ചത്.
റാഞ്ചി| വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പ് തുടരുന്നതിന് കുറഞ്ഞത് 50,000 കൊവിഡ് വാക്‌സീന്‍ ഡോസുകളെങ്കിലും നല്‍കണമെന്ന് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.
ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഗുപ്ത ഇക്കാര്യം ഉന്നയിച്ചത്.
ജാര്‍ഖണ്ഡില്‍ കൊവിഡ് വാക്സിന്‍ ഡോസുകള്‍ തീര്‍ന്നു. രണ്ടാഴ്ച മുമ്പ് സംസ്ഥാനത്തിന് 50,000 ഡോസുകളെങ്കിലും നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥത്തിച്ചിരുന്നെങ്കിലും കേന്ദ്രം അത് നല്‍കിയിലെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച 11 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ജാര്‍ഖണ്ഡിലെ മൊത്തം സജീവ രോഗികളുടെ എണ്ണം 60 ആയി ഉയര്‍ന്നതായി ആരോഗ്യ കേന്ദ്രം പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ക്ക് രോഗം ഭേദമായതായി റിപ്പോര്‍ട്ടിലുണ്ട്. ഭൂരിഭാഗം രോഗികളും നേരിയ ലക്ഷണങ്ങളുള്ളവരാണെന്നും അവരുടെ വീടുകളില്‍ ചികിത്സയിലാണെന്നും ഗുപ്ത പറഞ്ഞു.
ഏപ്രില്‍ 9 ന് ജില്ലാ ഭരണകൂടങ്ങളുമായി ആരോഗ്യ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ കേന്ദ്രമന്ത്രി സംസ്ഥാനത്തോട് ആവശ്യപ്പെട്ടതായി ഗുപ്ത പറഞ്ഞു.