National
ഒ ടി ടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ
നാഗ്പൂർ | ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് എന്തും പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ല. ഇത്തരം ഉള്ളടക്കം സംബന്ധിച്ച പരാതികൾ സർക്കാർ ഗൗരവപൂർവമാണ് കാണുന്നത്. ഇവയെ നിയന്ത്രിക്കേണ്ടതുണ്ടെങ്കിൽ ആവശ്യമായ ചട്ടം കൊണ്ടുവരും. പരിധി ലംഘിച്ചാൽ അംഗീകരിക്കാനാകില്ലെന്നും ഠാക്കൂർ പറഞ്ഞു.
---- facebook comment plugin here -----