National
നിയമവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ പിന്‍വലിച്ച് കേന്ദ്രം
ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക സുരക്ഷാ ബില്‍, സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിച്ചത്.
ന്യൂഡല്‍ഹി | നിയമവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക സുരക്ഷാ ബില്‍, സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമുള്ളതാണ് ഭാരതീയ ന്യായ സംഹിതാ ബില്‍-2023. ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമുള്ളതാണ് ഭാരതീയ നാഗരിക സുരക്ഷാ ബില്‍. തെളിവ് നിയമത്തിന് പകരമുള്ളതാണ് സാക്ഷ്യ ബില്‍.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്ഥിരം സമിതിക്ക് ബില്‍ വിട്ടിരുന്നു. സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പുതിയ ബില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
---- facebook comment plugin here -----