Connect with us

National

ദുരിതാശ്വാസ ഫണ്ട് കേന്ദ്രം തടഞ്ഞുവെക്കുന്നു; തമിഴ്നാട് സുപ്രീംകോടതിയില്‍

37,000 കോടി രൂപ കേന്ദ്രം ഉടന്‍ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രകൃതിദുരന്തങ്ങള്‍ക്കുള്ള ദുരിതാശ്വാസ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെക്കുന്നുവെന്നാരോപിച്ച് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. 37,000 കോടി രൂപ കേന്ദ്രം ഉടന്‍ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കവും ചുഴലിക്കാറ്റും തമിഴ്‌നാടിനെ ദുരത്തിലാക്കിയിരുന്നു. അന്ന് ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും പിന്നീട് ചീഫ് സെക്രട്ടറിയും കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇടക്കാല ആശ്വാസം പോലും കേന്ദ്രം അനുവദിച്ചിരുന്നില്ലെന്നാണ് പരാതി.

 

 

Latest