National
നീറ്റ് പിജി പരീക്ഷക്ക് കേരളത്തില്‍ കേന്ദ്രങ്ങള്‍ അനുവദിക്കും: രാജീവ് ചന്ദ്രശേഖര്‍
കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേര്‍ പരീക്ഷയെഴുതുന്നുണ്ട്.
ന്യൂഡല്‍ഹി | കേരളത്തിലെ നീറ്റ് പിജി പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ കേരളത്തിനകത്ത് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പുനല്‍കിയതായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേശീയ പരീക്ഷാ ബോര്‍ഡ് ഇക്കാര്യം വിദ്യാര്‍ഥികളെ തിങ്കളാഴ്ചയോടെ അറിയിക്കുമെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘം ജെപി നദ്ദയെ കണ്ട് നിവേദനം നല്‍കിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ,എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ കത്ത് അയക്കുകയും ചെയ്തിരുന്നു.
കേന്ദ്രം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനായി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പോകണം.കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേര്‍ പരീക്ഷയെഴുതുന്നുണ്ട്.