karuvannur bank
സഹകരണ ബാങ്കുകളില്‍ കേന്ദ്ര ഏജന്‍സികള്‍: ആ മേഖലയെ തളര്‍ത്തുമെന്നു പി കെ കുഞ്ഞാലിക്കുട്ടി
സഹകരണ മേഖലിലെ പ്രതിസന്ധി സംബന്ധിച്ച് യു ഡി എഫിലെ സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ | സഹകരണ ബാങ്കുകളില്‍ കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് ആ മേഖലയെ തളര്‍ത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സഹകരണ മേഖലിലെ പ്രതിസന്ധി സംബന്ധിച്ച് യു ഡി എഫിലെ സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലക്ക് വരുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് ആലോചിക്കാനാണ് നാലാം തിയതി യു ഡി എഫ് യോഗം വിളിച്ചിരിക്കുന്നത്.
കരുവന്നൂരില്‍ നിക്ഷേപകര്‍ കരഞ്ഞു നടക്കുകയാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ എടുക്കുന്നില്ല. അഴിമതിയോട് സഹകരിക്കാനോ അതിനെ ന്യായീകരിക്കാനോ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
---- facebook comment plugin here -----