Kerala
വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ല: പ്രിയങ്ക ഗാന്ധി
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ കത്തെഴുതും, കേന്ദ്രത്തിലും സമ്മര്‍ദം ചെലുത്തും

കല്‍പ്പറ്റ | വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. അതിഭീകരമായ മാനുഷിക ദുരന്തമാണ വയനാട്ടില്‍ നടന്നതെന്നും അതില്‍ ആരും രാഷ്ട്രീയം കാണരുതെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദര്‍ശിച്ചിട്ടുണ്ട്. ദുരന്തബാധിതരുടെ മുഖം ഓര്‍ക്കണമെന്ന് രണ്ടുപേരോടും താന്‍ അഭ്യര്‍ഥിക്കുകയാണ്. ദുരന്തം ഉണ്ടായപ്പോള്‍ എല്ലാവരും ഒന്നിച്ചു നിന്നു, ഈ യോജിപ്പ് രാഷ്ട്രീയത്തിലും കാണണം- പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ കത്തെഴുതും, കേന്ദ്രത്തിലും സമ്മര്‍ദം ചെലുത്തും. വയനാട്ടിലേയ്ക്ക് വരുന്നത് സുരക്ഷിതമല്ലെന്നാണ് പുറത്തുനില്‍ക്കുന്നവര്‍ കരുതുന്നത്.ഇവിടെ വീണ്ടും ടൂറിസം വളര്‍ത്തണം. വയനാട് അത്ര സുന്ദരമാണെന്നും കാര്‍ഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുന്‍ഗണന നല്‍കുമെന്നും പ്രിയങ്ക ഗാന്ധി എംപി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.