khaleel thangal
പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണം: ഖലീലുല്‍ ബുഖാരി തങ്ങള്‍
നാടിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകളര്‍പ്പിച്ചവരാണ് പ്രവാസികള്‍. അവര്‍ക്ക് പിന്തുണ നല്‍കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു
മലപ്പുറം | കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരിധിവാസത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രവാസികളുടെ വിമാന യാത്രാ ചെലവ് ലഘൂകരിക്കാന്‍ ഇടപെടണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. നാടിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകളര്‍പ്പിച്ചവരാണ് പ്രവാസികള്‍. അവര്‍ക്ക് പിന്തുണ നല്‍കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മഅദിന്‍ അക്കാദമി സ്വലാത്ത് നഗര്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഅദിന്‍ ദുബൈ കമ്മിറ്റി ഭാരവാഹികളെ സമ്മേളനത്തില്‍ ആദരിച്ചു. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ധീന്‍ കുട്ടി മുസ്്ലിയാര്‍, പരുമുഖം ബീരാന്‍കോയ മുസ്ലിയാര്‍, ഉസ്മാന്‍ ഫൈസി പെരിന്താറ്റിരി എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. മന്‍ഖൂസ് മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള് രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ത്ഥന എന്നിവ നടന്നു.