Connect with us

Kerala

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് 1957.05 കോടി രൂപ ചെലവില്‍ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്.

Published

|

Last Updated

കൊച്ചി | കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് 1957.05 കോടി രൂപ ചെലവില്‍ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോക്കുള്ളത്. എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിര്‍മാണമാണ് ഇനി നടക്കാന്‍ പോകുന്നത്.

കൊച്ചി മെട്രോ പേട്ട-എസ് എന്‍ ജംഗ്ഷന്‍ പാത പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിര്‍മാണ ഉദ്ഘാടനവും അന്ന് നടന്നു.