Connect with us

Career Notification

വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ

62 ഒഴിവുകള്‍ ആണ് സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Published

|

Last Updated

സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബേങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തസ്തികകളിലേക്ക് അപേക്ഷിക്കാം. 62 ഒഴിവുകള്‍ ആണ് സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 12 വരെ അപേക്ഷിക്കാം.

ഡാറ്റ എന്‍ജിനീയര്‍, ഡാറ്റ സയന്റിസ്റ്റ്, ഡാറ്റ ആര്‍ക്കിടെക്ട്, ക്യാമ്പയിന്‍ മാനേജര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഴുത്തു പരീക്ഷയില്ലാതെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുക. ജനറല്‍ ഇഡബ്ല്യു എസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50 ശതമാനവും എസ് സി, എസ് സി, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 45 ശതമാനവും ആണ് യോഗ്യത മാര്‍ക്ക്.

അപേക്ഷ ഫീസ്

ജനറല്‍, ഇ ഡബ്ല്യു എസ്, ഒ ബി സി വിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ 750 രൂപയും ജിഎസ്ടിയും അടക്കേണ്ടതുണ്ട് എസ് സി, എസ് ടി പിഡബ്ല്യു ബി ഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

 

 

Latest