Connect with us

Ongoing News

സാമ്പത്തിക മേഖലയില്‍ 'സീറോ ബ്യൂറോക്രസി'യുമായി സെന്‍ട്രല്‍ ബേങ്ക്

സാമ്പത്തിക മേഖലയിലെ വികസനത്തിന്റെയും വിജയത്തിന്റെയും പ്രക്രിയ തുടരുന്നതിനുള്ള ക്രിയാത്മകമായ ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്ന് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ.

Published

|

Last Updated

അബൂദബി| യു എ ഇ സെന്‍ട്രല്‍ ബേങ്ക് സാമ്പത്തിക മേഖലയില്‍ ‘സീറോ ബ്യൂറോക്രസി’ സംരംഭം ആരംഭിച്ചു. യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി’ പരിപാടിക്ക് അനുസൃതമായി, ബിസിനസ്സുകളുടെയും വ്യക്തികളുടെയും മേല്‍ അനാവശ്യമായ ഭാരം ഇല്ലാതാക്കി ജനങ്ങളുടെ സമയം, പരിശ്രമം, വിഭവങ്ങള്‍ എന്നിവയില്‍ ഗുണപരമായ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി. ഇത് നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായി സഹകരിച്ച് സെന്‍ട്രല്‍ ബേങ്ക് ശില്‍പ്പശാല ഒരുക്കി.

സാമ്പത്തിക മേഖലയിലെ വ്യക്തിഗത ക്ലയന്റുകള്‍ക്കും ബിസിനസുകള്‍ക്കും നല്‍കുന്ന സേവനങ്ങളിലെ ഏറ്റവും ലളിതവും വേഗതയേറിയതും എളുപ്പമുള്ളതുമായ നടപടിക്രമങ്ങള്‍ ശില്‍പ്പശാലയില്‍ വിശദമാക്കി. ഇതിന്റെ ഭാഗമായി എല്ലാ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

സാമ്പത്തിക മേഖലയിലെ വികസനത്തിന്റെയും വിജയത്തിന്റെയും പ്രക്രിയ തുടരുന്നതിനുള്ള ക്രിയാത്മകമായ ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്ന് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു. എല്ലാ അനാവശ്യ വ്യവസ്ഥകളും ആവശ്യകതകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2,000 സര്‍ക്കാര്‍ നടപടിക്രമങ്ങളെങ്കിലും റദ്ദാക്കാനും നടപടിക്രമങ്ങള്‍ക്കുള്ള സമയപരിധിയുടെ 50 ശതമാനമെങ്കിലും കുറക്കാനും ലക്ഷ്യമിടുന്നതാണ് ‘സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി’ പ്രോഗ്രാം.

 

 

---- facebook comment plugin here -----

Latest