Organisation
കേന്ദ്ര ബജറ്റ്: പ്രവാസി അവഗണന പ്രതിഷേധാര്‍ഹമെന്ന് ഐ സി എഫ്
നാടിന്റെ വികസനത്തിന്റെ മുഖ്യ ശില്‍പികളായ പ്രവാസികള്‍ക്ക് ലഭിക്കുന്നത് നിരന്തരം അവഗണനയാണ്.
ദമാം | പിറന്ന നാടിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് യാതൊരു പരിഗണനയും ലഭിക്കാത്ത കേന്ദ്ര ബജറ്റ് പ്രതിഷേധാര്‍ഹമാണെന്ന് ഐ സി എഫ് സീക്കോ ഡിവിഷന്‍ കൗണ്‍സില്‍. നാടിന്റെ വികസനത്തിന്റെ മുഖ്യ ശില്‍പികളായ പ്രവാസികള്‍ക്ക് ലഭിക്കുന്നത് നിരന്തരം അവഗണനയാണ്. വോട്ടവകാശം എന്ന വര്‍ഷങ്ങളായ മുറവിളിക്ക് ഇനിയും അധികാരികള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. പുനരധിവാസം എന്നതും ജലരേഖയാണ്.
പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഅദി കൊറ്റുമ്പ അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടനാ കാര്യ പ്രസിഡന്റ് അന്‍വര്‍ കളറോഡ് ഉദ്ഘാടനം ചെയ്തു. ആര്‍ ഒമാരായ അഹമദ് നിസാമി, റാഷിദ് കാലിക്കറ്റ് എന്നിവര്‍ കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രൊവിന്‍സ്, സെന്‍ട്രല്‍ നേതാക്കളായ ശംസുദ്ധീന്‍ സഅദി, നാസര്‍ മസ്താന്‍ മുക്ക്, സലീം സഅദി, സിദ്ദീഖ് സഖാഫി ഉറുമി, അര്‍ഷദ് പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സലാം സഖാഫി പട്ടാമ്പി (പ്രസിഡന്റ്), റിയാസ് ആലംപാടി (ജനറല്‍ സെക്രട്ടറി), ഹൈദര്‍ അന്‍വരി (ഫൈനാന്‍സ് സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി അബൂബക്കര്‍ സഅദി, ലത്തീഫ് പള്ളത്തടക്ക, സിദ്ധീഖ് മുസ്‌ലിയാര്‍ സെക്രട്ടറിമാരായി അലി മണലിപ്പുഴ, സജീര്‍, ഹബീബ് സഖാഫി, അബ്ദുല്‍ റഹമാന്‍ സഖാഫി, അയ്യൂബ് ഇരിക്കൂര്‍, അഷ്‌റഫ് ബായാര്‍, അനീസ് ബാളിയൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. 25 അംഗ സെനറ്റും നിലവില്‍ വന്നു. റിയാസ് മിഅ്‌റാജ് സ്വാഗതവും ഹൈദര്‍ അന്‍വരി നന്ദിയും പറഞ്ഞു.