Connect with us

union budget

കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്

എയിംസിനെക്കുറിച്ചു പരാമര്‍ശമില്ല

Published

|

Last Updated

കോഴിക്കോട്  | തിരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകക്ക് വലിയ പ്രഖ്യാപനം നടത്തിയ കേന്ദ്ര ബജറ്റ് കേരളത്തിന് പ്രതീക്ഷിച്ചതൊന്നും നല്‍കിയില്ല.

കേന്ദ്ര ബജറ്റില്‍ ഇത്തവണയെങ്കിയും എയിംസ് ഇടംപിടിക്കുമോ എന്നു കേരളം ഉറ്റുനോക്കിയെങ്കിലും ഒരു പരാമര്‍ശവും ഉണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തല്‍ ഉയര്‍ത്തണം.സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ക്ക് അനുമതി തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
റെയില്‍വേ വികസനത്തിനായി അനുവദിച്ച 2.40 കോടിയില്‍ കേരളത്തിന്റെ പദ്ധതികള്‍ ഉള്‍പ്പെടുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്. ശബരിപാത, നേമം-കോച്ചുവേളി ടെര്‍മിനലുകള്‍, തലശേരി -മൈസൂരു, കാഞ്ഞങ്ങാട് പാണത്തൂര്‍കണിയൂര്‍ പാത, കാഞ്ഞങ്ങാട് -കാണിയൂര്‍ പാത എന്നീ പദ്ധതികള്‍ കേരളം കാത്തിരിക്കുകയാണ്.
അമൃത എക്‌സ്പ്രസ് രാമേശ്വരംവരെ നീട്ടല്‍, എറണാകുളം-വേളാങ്കണ്ണി പുതിയ ട്രെയിന്‍ തുടങ്ങിയവ കേരളത്തിന്റെ ആവശ്യമായിരുന്നു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശ കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ നടപടി, മനുഷ്യ -വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന പദ്ധതികള്‍ക്ക് സഹായം എന്നിവയും കാത്തിരുന്നു.

സാഗരമാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ സീ പോര്‍ട്ട് വികസനം, വന്ദേ ഭാരത് എക്‌സ് പ്രസ്സുകള്‍ അനുവദിക്കുക, കേരളത്തില്‍ ഓടുന്ന പഴയ കോച്ചുകള്‍ മാറ്റി പുതിയവ നല്‍കുക തുടങ്ങി കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടായില്ല

Latest