Connect with us

sys

കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് നിർത്തലാക്കിയത് വിദ്യാർഥികളോടുള്ള വെല്ലുവിളി: എസ് വൈ എസ്

ഭരണ ഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്നത് സാമൂഹ്യ നീതിയുടെ നിഷേധമാണെന്നും ഇതിനെതിരെ  മത, കക്ഷി രാഷ്ട്രീയത്തിനതീതമായി ശബ്ദമുയർത്തണമെന്നും എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ് ആവശ്യപ്പെട്ടു.

Published

|

Last Updated

മലപ്പുറം | ദലിത്- ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ, ഗവേഷണ സ്‌കോളർഷിപ്പുകൾ നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും ഈ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പട്ടികജാതി, പട്ടിക വർഗ, ഒ ബി സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകിവരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുക വെട്ടിച്ചുരിക്കിയിരിക്കുന്നു.

ന്യൂനപക്ഷ വിദ്യാർഥികൾക്ക് എം ഫിൽ, പി എച്ച് ഡി ഗവേഷണത്തിന് നൽകുന്ന ഫെലോഷിപ്പും അവസാനിപ്പിച്ചിരിക്കുന്നു. ഭരണ ഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്നത് സാമൂഹ്യ നീതിയുടെ നിഷേധമാണെന്നും ഇതിനെതിരെ  മത, കക്ഷി രാഷ്ട്രീയത്തിനതീതമായി ശബ്ദമുയർത്തണമെന്നും എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ് ആവശ്യപ്പെട്ടു. “നേരിന് കാവലിരിക്കുക” എന്ന പ്രമേയത്തിൽ നടക്കുന്ന എസ് വൈ എസ് അംഗത്വ കാമ്പയിന്റെ ഭാഗമായി സർക്കിൾ യൂത്ത് കൗൺസിലിന്റെ ജില്ലാ തല ഉദ്ഘാടനം പുളിക്കൽ സോണിലെ വാഴയൂരിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചെള്ളിക്കരയിൽ നടന്ന പരിപാടിയിൽ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സി കെ ശക്കീർ, പി യൂസുഫ് സഅദി വിഷയാവതരണം നടത്തി. സോൺ  നേതാക്കളായ അബ്ദുർറഊഫ് ജൗഹരി, സി കെ എം ഫാറൂഖ്, കെ കെ അബ്ദുൽ ഹമീദ്, ശാഫി ബാഖവി കക്കോവ്, എൻ അബ്ദുസ്സലാം സഖാഫി, നൗഷാദ് വാഴയൂർ, ഫിറോസ് ഇർഫാനി, മുജീബ് ബുഖാരി, ഹബീബ് അശ്റഫ് ഒമാൻ സംസാരിച്ചു.

---- facebook comment plugin here -----

Latest