covid vaccine
കൊവിഡ് വാക്‌സീന്‍ വാണിജ്യ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി
ഓരോ മാസവും കയറ്റിയയക്കാവുന്ന വാക്‌സീന്റെ അളവ് കേന്ദ്രം തീരുമാനിക്കും
ന്യൂഡല്‍ഹി | വാണിജ്യാവശ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സീന്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊവിഷീല്‍ഡും കൊവാക്‌സീനും ഇനി ഉത്പാദകര്‍ക്ക് കയറ്റിയയക്കാം. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിനുള്ള വാക്‌സീന്‍ നീക്കിയിരിപ്പുണ്ട് എന്ന സാഹചര്യത്തിലാണ് കയറ്റുമതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ കേന്ദ്രം കയറ്റുമതി പുനരാരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സീന്‍ കയറ്റുമതിക്ക് ഉത്പാദക കമ്പനികള്‍ക്ക് കൂടി അനുവാദം നല്‍കുന്നത്. ഓരോ മാസവും കയറ്റിയയക്കാവുന്ന വാക്‌സീന്റെ അളവ് കേന്ദ്രം തീരുമാനിക്കും.
---- facebook comment plugin here -----