Connect with us

National

ഇന്ത്യയിലെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

2009ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ക്ക് കീഴിലാണ് ഈ ഉത്തരവുകള്‍ പാസാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചത്. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും ബ്ലോക്ക് ചെയ്തതില്‍ ഉള്‍പ്പെടുന്നു. 2009ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ക്ക് കീഴിലാണ് ഈ ഉത്തരവുകള്‍ പാസാക്കിയത്.

2023 മാര്‍ച്ച് പത്ത് വരെ 974 സോഷ്യല്‍ മീഡിയ ലിങ്കുകള്‍, അക്കൗണ്ടുകള്‍, ചാനലുകള്‍, പേജുകള്‍, ആപ്പുകള്‍, വെബ് പേജുകള്‍, വെബ്സൈറ്റുകള്‍ മുതലായവ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമായിരുന്നു ബ്ലോക്ക് ചെയ്തത്.

Latest