National
അനധികൃത വായ്പാ ആപ്പുകളുടെ പരസ്യം ഒഴിവാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം
ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾക്ക് എതിരെ കേന്ദം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി | അനധികൃത വായ്‌പ, വാതുവെപ്പ് ആപ്പുകളുടെ പരസ്യങ്ങൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ സോഷ്യൽ മീഡിയകൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പല പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്ന ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾക്ക് എതിരെ കേന്ദം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഓൺലൈൻ പോർട്ടലുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----