National
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി; 53ല്‍ നിന്ന് 55 ശതമാനമായി വര്‍ധിക്കും
2025 ജനുവരി ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം നടപ്പിലാക്കുന്നത്.

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഡി എ 53ല്‍ നിന്ന് 55 ശതമാനമായി വര്‍ധിക്കും. 2025 ജനുവരി ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം നടപ്പിലാക്കുന്നത്.
ഡിഎ, ഡിആർ എന്നിവയിലെ വർദ്ധനവ് മൂലം ഖജനാവിനുണ്ടാകുന്ന മൊത്തം നഷ്ടം പ്രതിവർഷം 6,614.04 കോടി രൂപയായിരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 48.66 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻകാർക്കും ഈ നടപടിയുടെ പ്രയോജനം ലഭിക്കും.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് വർധന.
---- facebook comment plugin here -----