Kerala
കേന്ദ്ര സര്‍ക്കാറിന് മനുഷ്യത്വമില്ല; ആവശ്യമെങ്കില്‍ ഒന്നിച്ച് സമരമെന്ന് കെ സുധാകരന്‍
ശശി തരൂര്‍ എം പിയുടെ ലേഖനം വായിച്ചിട്ടില്ലെന്ന് പ്രതികരണം
![](https://assets.sirajlive.com/2024/12/k-sudhakaran-897x538.jpg)
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സി പി എമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വയനാടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം യോജിച്ച സമരത്തിന് തയ്യാറാണ്. പലിശക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു.
എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോടാണ് കേന്ദ്രത്തിന്റെ ക്രൂരതയെന്നും മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ സഹായ ധനം നിഷേധിച്ച് വായ്പ നല്‍കാമെന്ന കേന്ദ്ര നിലപാടിനെതിരെ അദ്ദേഹം പ്രതികരിച്ചു. ഈ നടപടി വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തുന്ന ശശി തരൂര്‍ എം പിയുടെ ലേഖനം വായിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ലേഖനം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
---- facebook comment plugin here -----