Connect with us

National

ജോഷിമഠിലെ വിള്ളലിന് കാരണം എന്‍.ടി.പി.സി തുരങ്കമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

എന്‍.ടി.പി.സിയുടെ ടണല്‍ ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഊര്‍ജമന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ജോഷിമഠിലെ വിള്ളലിന് കാരണം എന്‍.ടി.പി.സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഭൗമശാസ്ത്രജ്ഞരുടെയും വാദം തള്ളി കേന്ദ്രസര്‍ക്കാര്‍. ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറിന് അയച്ച കത്തിലാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ടി.പി.സിയുടെ ടണല്‍ ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഊര്‍ജമന്ത്രാലയം അറിയിച്ചു. ഇടക്കിടെയുണ്ടാവുന്ന കനത്ത മഴയും നഗരത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് പ്രതിഭാസത്തിന് കാരണമെന്നും ഊര്‍ജമന്ത്രാലയം വ്യക്തമാക്കി. കത്ത് ആഭ്യന്തര മന്ത്രാലയത്തിനുകൂടി അയച്ച ശേഷം ഉത്തരാഖണ്ഡ് സര്‍ക്കാറിന് കൈമാറുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു.

Latest