Kerala
റേഷന്‍ വ്യാപാരികളുടെ മാര്‍ജിന്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
അടൂര്‍ പ്രകാശ് എം പിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ന്യൂഡല്‍ഹി | റേഷന്‍ വ്യാപാരികളുടെ മാര്‍ജിന്‍ വര്‍ധിപ്പിക്കുന്നതിന് നിര്‍ദ്ദേശമില്ലെന്ന് കേന്ദ്രമന്ത്രി. ഇതു സംബന്ധിച്ച് അടൂര്‍ പ്രകാശ് എം പിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റേഷന്‍ വ്യാപാരികളുടെ മാര്‍ജിന്‍ അവസാനം വര്‍ദ്ധിപ്പിച്ചത് 2022 ല്‍ ആയിരുന്നു.
റേഷന്‍, പൊതുവിതരണ സംവിധാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ചുമതലയിലാണെങ്കിലും പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ അതാതു സംസ്ഥാനങ്ങളാണ് തീരുമാനിക്കുന്നത്. സെര്‍വര്‍, നെറ്റ്വര്‍ക്ക് വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി മന്ത്രി നല്‍കിയില്ല.